തൃശൂര്‍ മെഡിക്കല്‍ കോളേജിൽ കൊവിഡ് കാലത്ത് മൃതശരീരം പൊതിയുന്ന കെഡാവര്‍ ബാഗു വാങ്ങുന്നതിന് ഇടത് അനുകൂല സര്‍വ്വീസ് സംഘടനാ നേതാക്കള്‍ നേതൃത്വം നല്കുന്ന തൃശൂര്‍ മെഡിക്കല്‍ കോളെജ് എംപ്ലോയ്സ് സഹകരണ സംഘം വഴി 31 ലക്ഷം തട്ടിയെന്നായിരുന്നു അനില്‍ അക്കരയുടെ ആരോപണം. ഇത് ശരിവയ്ക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.ഒരു ദിവസത്തെ വ്യത്യാസത്തിൽ സൊസൈറ്റി ബാഗിന് അധികം വാങ്ങിയത് 320 രൂപയാണ്.സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കോൺഗ്രസ് നേതാവ് അനിൽ അക്കര കത്തയച്ചു.
സിബിഐ അന്വേഷണം വേണമെന്ന് അനിൽ അക്കര
