രണ്ട് ദിവസം മുമ്പാണ് രാജ്ഭവന്റെ പ്രധാന ഗേറ്റിലേക്ക് യുവാവ് പെട്രോൾ ബോംബ് എറിഞ്ഞത്. ഇതേ തുടർന്ന് കേസിനെ കുറിച്ച് വിശദീകരിക്കാൻ ചെന്നൈ പൊലീസ് കമ്മീഷണറും ഡിജിപിയും വാർത്താ സമ്മേളനം നടത്തി.കേസില്‍ കൃത്യമായ നടപടികൾ സ്വീകരിച്ചെന്നും മുമ്പ് ഗവർണർക്കെതിരെ ആക്രമണം ഉണ്ടായെന്ന ആരോപണം തെറ്റെന്നും ഡിജിപി ശങ്കർ ജിവാൾ പറഞ്ഞു.രാജ്ഭവന് നേരെയുണ്ടായ ബോംബേറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.ഒന്നിൽ കൂടുതൽ പേർ ചേർന്നാണ് രാജ്ഭവന് നേർക്ക് ബോംബെറിഞ്ഞതെന്ന് തമിഴ്നാട് ഗവർണർ ആരോപണമുന്നയിച്ചിരുന്നു.
തമിഴ്നാട് ഗവർണറുടെ വാദത്തെ പൊളിച്ച് ചെന്നൈ പൊലീസ്
