3 3

‘ദൃശ്യം 3’യുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കി ആമസോണ്‍ പ്രൈം വിഡിയോ. ഇത് സംബന്ധിച്ച് ആമസോണ്‍ ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ സ്ട്രീമിങ് അവകാശങ്ങള്‍ ഇനി ആമസോണ്‍ പ്രൈമിനായിരിക്കുമെന്നും ഒടിടി റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിന് ഇനി പങ്കുണ്ടാകില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. മലയാളത്തില്‍ ഏറ്റവുമധികം ഹൈപ്പുള്ള ചിത്രങ്ങളിലൊന്നാണ് ‘ദൃശ്യം 3’. മറുഭാഷകളിലേക്ക് ഏറ്റവുമധികം റീമേക്ക് ചെയ്യപ്പെട്ട മലയാളത്തിലെ ഫ്രാഞ്ചൈസി കൂടിയാണ് ദൃശ്യം. നേരത്തെ ഏപ്രില്‍ 2 ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മെയ് 21 ലേക്ക് മാറ്റിയിരുന്നു. അതേസമയം ദൃശ്യം 3യ്ക്ക് മുന്‍പായി ‘ദൃശ്യം 2’ ഏപ്രില്‍ 10ന് ബിഗ് സ്‌ക്രീനിലെത്തും. ദൃശ്യം 3 മലയാളം, ഹിന്ദി ഭാഷകളില്‍ ഒരേസമയത്താണ് ചിത്രീകരണം നടന്നത്. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ എന്നിവരും ചിത്രത്തിമുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *