സുസുക്കി മോട്ടര്‍സൈക്കിളിന്റെ മാക്‌സി സ്‌കൂട്ടര്‍ ബര്‍ഗ്മാന്റെ ഏറ്റവും പുതിയ മോഡല്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ അവതരിപ്പിച്ചു. 113,220 രൂപയാണ് ടോപ് വേരിയന്റായ ടി എഫ് ടി / കീലെസ് വേരിയന്റിന്റെ വില. ബേസ് മോഡലായ റൈഡ് കണെക്റ്റിന്റെ വില 1,07,944. സാധാരണ സ്‌കൂട്ടര്‍ മോഡലുകളില്‍നിന്നു മാറി യുണീക് ഡിസൈന്‍ ആണ് പ്രധാന ഹൈലൈറ്റ്. ആക്സസിലെ എന്‍ജിന്‍ തന്നെയാണ് ബര്‍ഗ്മാനിലും. കരുത്ത് 6.2 കിലോവാട്ട്. കൂടിയ ടോര്‍ക്ക് 10.2 എന്‍എം. ഉയര്‍ന്ന ഫ്രീക്വന്‍സി ശബ്ദം പുറപ്പെടുവിക്കുന്ന ഡീപ്പര്‍ എക്‌സോസ്റ്റ് നോട്ടാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ടോപ് വേരിയന്റ് കോപ്പര്‍ മിക്സോടുകൂടി 5 നിറങ്ങളില്‍ ലഭിക്കും. 2018 ല്‍ ആണ് ബര്‍ഗ്മാന്‍ ആദ്യമായി വിപണിയിലെത്തുന്നത്. ഇതുവരെ 1.1 മില്യണ്‍ ഉപയോക്താക്കള്‍ ബര്‍ഗ്മാനുണ്ട്. രണ്ടാം തലമുറ മോഡലാണിത്.
പുതിയ മോഡല്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍
