പ്രജ്വൽ രേവണ്ണക്കെതിരായ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എച്ച് ഡി കുമാരസ്വാമി. ഇപ്പോൾ നടക്കുന്നത് സിദ്ധരാമയ്യ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണമാണ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അന്വേഷണത്തിൽ ഇടപെടുന്നുണ്ട് എന്നും അദ്ദേഹം വിമർശിച്ചു. തെളിവുകൾ കൊണ്ടുവന്ന ആൾ തന്നെ ഡികെ ശിവകുമാർ കേസിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നു എന്ന് പറഞ്ഞിട്ടുണ്ട്. എച്ച്ഡി രേവണ്ണക്കെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ, പലതും കെട്ടിച്ചമയ്ക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു. പ്രജ്വൽ രേവണ്ണ നാളെയോടെ നാട്ടിലെത്തുമെന്നാണ് സൂചന.
പ്രജ്വൽ രേവണ്ണക്കെതിരായ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എച്ച് ഡി കുമാരസ്വാമി
