മാസപ്പടി കേസില്‍ സിഎംആര്‍എല്‍ നല്കിയ ഹര്‍ജി ഈ മാസം മുപ്പതിലേക്ക് മാറ്റി.എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയാണ് 30ലേക്ക് മാറ്റിയത്.ഈ കേസുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ എങ്ങനെയാണ് ഷോൺ ജോർജിന് കിട്ടുന്നത് എന്ന് സിഎംആർഎല്ലിന്റെ അഭിഭാഷകൻ ചോദിച്ചു. ആദായനികുതി വകുപ്പിനടക്കം മറുപടി സമർപ്പിക്കാൻ പത്തു ദിവസം കൂടി കോടതി സമയം അനുവദിച്ചു. രഹസ്യരേഖകൾ ആണ് കേസിലുള്ളത്, മറുപടി നല്കാൻ സമയം വേണമെന്നും ആദായ നികുതി വകുപ്പ് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നതിനായാണ് മുപ്പതിലേക്ക് മാറ്റിയത്.മാസപ്പടി കേസിൽ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മാസപ്പടി കേസില്‍ സിഎംആര്‍എല്‍ നല്കിയ ഹര്‍ജി ഈ മാസം മുപ്പതിലേക്ക് മാറ്റി
