ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി പരിഗണിക്കവെ ഈ മാസം 29 നകം മറുപടി നൽകണമെന്ന് ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. ഇഡിയുടെ മറുപടിക്ക് ശേഷം കേസിൽ വാദം കേൾക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. മദ്യനയ അഴിമതിക്കേസിലെ ഇഡി നടപടി രാഷ്ട്രീയ പ്രേരിത മാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇഡി നിയമവിരുദ്ധ നടപടിയാണ് സ്വീകരിച്ചതെന്നുമാണ് ഹർജിയിൽ പറയുന്നത്. ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹർജി നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു.
അരവിന്ദ് കെജ്രിവാളിന്റെ ഹർജിയിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് നൽകി
