മുട്ടിൽ മരം മുറികേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് നൽകിയ കുറ്റപത്രം മടക്കി ബത്തേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി. ആവശ്യമായ രേഖകൾ കുറ്റപത്രത്തൊടൊപ്പം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. വനത്തിൽ നിന്നാണോ മരം മുറിച്ചതെന്ന കാര്യത്തിൽ കുറ്റപത്രത്തിൽ വ്യക്തതയില്ല. ഈമാസം 17നാണ് വനംവകുപ്പ് ബത്തേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
മുട്ടിൽ മരം മുറികേസിൽ വനംവകുപ്പ് നൽകിയ കുറ്റപത്രം മടക്കി കോടതി
