കരുവന്നൂർ ഇഡി കേസിൽ വിചാരണക്ക് ഹാജരാകണമെന്ന് പിഎംഎൽഎ കോടതി നിർദേശത്തിന് പിന്നാലെ നിയമപരമായി മുന്നോട്ടുപോകുമെന്നും പിഎംഎൽഎ കോടതി പ്രോസിക്യൂഷന്റെ വാദമാണ് അംഗീകരിച്ചതെന്നും എംഎൽഎ എ.സി. മൊയ്തീൻ. രാഷ്ട്രീയ പ്രേരിതമായ കേസാണെന്നും രാഷ്ട്രീയമായി ബിജെപിയും പ്രതിപക്ഷവും ഇത് ഉപയോഗിക്കുന്നുവെന്നും മൊയ്തീൻ പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന ഇഡി അന്വേഷണങ്ങളിൽ ബിജെപിക്ക് പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കരുവന്നൂർ ഇഡി കേസിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് എ.സി. മൊയ്തീൻ
