മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുമെന്ന് പറയുന്ന വീടിന് തറക്കല്ലിട്ടിട്ട് നൂറു ദിവസം . എന്നാൽ മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ കാട്ടാനത്തോട്ടത്തിൽ വീടു പോയിട്ട് കോൺഗ്രസ് ഇട്ട കല്ലും കാണാനില്ലെന്നാണ് സിപിഎമ്മിന്‍റെ വിമര്‍ശനം. ഫെബ്രുവരി 26നാണ് രാഹുൽ ഗാന്ധിയും സ്ഥലം എംപി പ്രിയങ്കയും ഒന്നിച്ചെത്തി കല്ലിട്ടത്. വീട് നിർമാണം ഉടൻ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഭവന പദ്ധതിയുമായി മുന്നോട്ട് പോകാൻ കോൺഗ്രസിനായിട്ടില്ല.
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുമെന്ന് പറയുന്ന വീടിന് തറക്കല്ലിട്ടിട്ട് നൂറു ദിവസം
