പുതിയ സംയുക്ത സംരംഭം പ്രഖ്യാപിച്ച് ആന്ത്രോപിക്. ബ്ലാക്ക്സ്റ്റോണ്‍, ഹെല്‍മാന്‍ ആന്‍ഡ് ഫ്രീഡ്മാന്, ഗോള്‍ഡ്മാന്‍ സാക്സ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ വാള്‍സ്ട്രീറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പുതിയ സംയുക്ത സംരംഭം. പുതിയൊരു എഐ സര്‍വീസ് കമ്പനി ആരംഭിക്കാനാണ് നീക്കം. ഇടത്തരം കമ്പനികളുമായി സഹകരിക്കുന്ന ഈ സ്ഥാപനം, അവരുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ക്ലോഡ് എഐ മോഡലുകള്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കും. ഇത് ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് പോലുള്ള സേവനാധിഷ്ഠിത കമ്പനികള്‍ക്ക് കനത്ത പ്രഹരമായിരിക്കും. ആന്ത്രോപിക്കിന്റെ ക്ലോഡ് കോവര്‍ക്ക് സംവിധാനം ഇതിനുമുമ്പ് ഇന്ത്യന്‍ ഐടി ഓഹരികളെ പിടിച്ചുലച്ചിരുന്നു. ആന്ത്രോപിക്കിന്റെ മുഖ്യ എതിരാളിയായ ഓപ്പണ്‍ എഐയും സമാനമായ സ്ഥാപനം തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്. ദി ഡെവലപ്മെന്റ് കമ്പനി എന്ന പേരിലുള്ള ഒരു സംരംഭത്തിനായി നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണിവര്‍.
