അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ രണ്ട് ശതമാനത്തോളം ഓഹരികള്‍ വിറ്റഴിച്ച് പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനം. ‘വേള്‍ഡ് വൈഡ് എമര്‍ജിംഗ് മാര്‍ക്കറ്റ് ഹോള്‍ഡിംഗ് ലിമിറ്റഡ്’ ആണ് 7,486.20 കോടി രൂപയുടെ (1.99 ശതമാനം) ഓഹരി വില്‍പ്പന നടത്തിയത്. ഈ സ്ഥാപനത്തിന്റെ കമ്പനിയിലെ പങ്കാളിത്തം 3.74 ശതമാനത്തില്‍ നിന്ന് 1.75 ശതമാനമായി കുറഞ്ഞു. ഇതോടെ അദാനി പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ആകെ ഓഹരി പങ്കാളിത്തം 68.02 ശതമാനത്തില്‍ നിന്ന് 66.03 ശതമാനമായി താഴ്ന്നു. ഏപ്രില്‍ മാസത്തില്‍ അദാനി പോര്‍ട്ട്സ് കാര്‍ഗോ വോളിയത്തില്‍ 15 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി. ആകെ 43.1 ദശലക്ഷം മെട്രിക് ടണ്‍ ചരക്കാണ് കൈകാര്യം ചെയ്തത്. മൊത്തം വിപണി മൂല്യം 4,00,094 കോടി രൂപയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ അദാനി പോര്‍ട്ട്സ് ഓഹരി 32.22 ശതമാനം മുതല്‍ 34.72 ശതമാനം വരെ നേട്ടം നല്‍കി. കഴിഞ്ഞ 52 ആഴ്ചയിലെ കണക്കനുസരിച്ച് ഓഹരിയുടെ ഏറ്റവും കുറഞ്ഞ വില 1,285.70 രൂപയും ഏറ്റവും ഉയര്‍ന്ന വില 1,757.40 രൂപയുമാണ്.
അദാനി പോര്‍ട്ട്സ് ഓഹരികള്‍ വിറ്റഴിച്ച് പ്രൊമോട്ടര്‍മാര്‍
