ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘അതിരടി’യിലെ പുതിയ ഗാനം പുറത്ത്. വിഷ്ണു വിജയ് സംഗീതം നല്‍കിയ ഗാനം രചിച്ചത് സുഹൈല്‍ കോയ, അറിവ് എന്നിവര്‍ ചേര്‍ന്നാണ്. ‘പട്ടി ഷോ’ എന്ന വരികളോടെ ശ്രദ്ധ നേടുന്ന ഗാനം ആലപിച്ചത് ഡബ്‌സി, അറിവ്, സുഹൈല്‍ കോയ എന്നിവര്‍ ചേര്‍ന്നാണ്. ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. ചിത്രം മേയ് 14-നാണ് ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. സാംകുട്ടി എന്ന കഥാപാത്രമായാണ് ബേസില്‍ ജോസഫ് ചിത്രത്തിലെത്തുന്നത്. റിയ ഷിബു, സരിന്‍ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, സമീര്‍ താഹിര്‍, അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
