സൂര്യ നായകനായി ഇനി വരാനിരിക്കുന്ന ‘കറുപ്പ്’ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര് പുറത്തിറക്കി. ആര് ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില് എത്തും. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല് എന്റര്ടെയ്നര് ആയിരിക്കും. നെറ്റ്ഫ്ലിക്സിനാണ് കറുപ്പിന്റെ ഒടിടി റൈറ്റ്സ്. സീ തമിഴിനാണ് സാറ്റലൈറ്റ് റൈറ്റ്സ്. രണ്ട് പതിറ്റാണ്ടുകള്ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന് സംരംഭങ്ങളില് നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില് കറുപ്പ് അവതരിപ്പിക്കും. ഇന്ദ്രന്സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്. സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. മൂന്ന് സ്റ്റണ്ട് കോര്ഡിനേറ്റര്മാരായ അന്ബറിവ്, വിക്രം മോര് ജോഡികളാണ് കറുപ്പിലെ ഉയര്ന്ന നിലവാരമുള്ള ആക്ഷന് സീക്വന്സുകള് നിര്വഹിച്ചിരിക്കുന്നത്.
