ഫുള്-ഇലക്ട്രിക് ഹാച്ച്ബാക്കായ ഐഡി.പോളോ ആഗോളതലത്തില് അവതരിപ്പിച്ചിരിക്കുകയാണ് ഫോക്സ്വാഗണ്. ജര്മനിയില് 24,995 യൂറോ (27.70 ലക്ഷം രൂപ) പ്രാരംഭ വിലയ്ക്കാണ് ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് എത്തുന്നത്. ഫുള് ചാര്ജില് 454 കിലോമീറ്റര് വരെ റേഞ്ച് ലഭിക്കും. മൂന്ന് പവര്ട്രെയിന് കോണ്ഫിഗറേഷനുകള് ലഭിക്കുന്നു. 114 ബിഎച്പി, 133 ബിഎച്പി, 208 ബിഎച്പി എന്നിവയാണ് ഇതിലെ പവര് ഔട്ട്പുട്ടുകള്. ആദ്യ രണ്ട് മോഡലുകളും 37 കിലോവാട്ട്അവര് എല്ഇപി ബാറ്ററിയുമായി വരുന്നു. 208 ബിഎച്പി പതിപ്പ് 52 കിലോവാട്ട്അവര് എന്എംസി ബാറ്ററിയുമായി വരുന്നു, ഫുള് ചാര്ജില് 454 കിലോമീറ്റര് റേഞ്ചാണ് കമ്പനി ഇതില് അവകാശപ്പെടുന്നത്. ഇതിന് 24 മിനിറ്റിനുള്ളില് 10 ശതമാനത്തില് നിന്ന് 80 ശതമാനം വരെ ചാര്ജ്ജ് ചെയ്യാനാവും എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലേക്ക് ഈ ഇവി മോഡല് ഉടന് ഫോക്സ്വാഗണ് അവതരിപ്പിക്കാന് സാധ്യത കുറവാണ്, എന്നാല് ഒരു സിബിയു ഇംപോര്ട്ട് യൂണിറ്റായി എത്തിച്ചേക്കാം.
