സ്വാതന്ത്ര്യ ദിന അവധി ദിവസത്തിലെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയില്‍വെ പ്രത്യേക ട്രെയിൻ അനുവദിച്ചു. മംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചുമാണ് ട്രെയിൻ സര്‍വീസ് അനുവദിച്ചത്. സ്വാതന്ത്ര്യദിന അവധി കഴിഞ്ഞുള്ള വാരാന്ത്യത്തിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണിത്. ആഗസ്റ്റ് 17ന് രാത്രി 7.30ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ തിരുവനന്തപുരത്തെ കൊച്ചുവേളിയിലെത്തും. ആഗസ്റ്റ് 18ന് വൈകിട്ട് 6.40ന് കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് തിരിച്ചും ഈ ട്രെയിൻ സര്‍വീസുണ്ടാകും.
സ്വാതന്ത്ര്യ ദിന അവധി ദിവസത്തിലെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയില്‍വെ പ്രത്യേക ട്രെയിൻ അനുവദിച്ചു
