കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം അന്വേഷിക്കുന്നതിൽ സംസ്ഥാന പൊലീസിന് അന്ത്യശ്വാസം നൽകി മുഖ്യമന്ത്രി മമതാ ബാനർജി . കേസ് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നിൽ ഒരാഴ്ചക്കകം കൊണ്ടുവരണമെന്നാണ് നിർദേശം. അന്വേഷണത്തിൽ പൊലീസ് പരാജയപ്പെടുകയാണെങ്കിൽ കേസ് സി ബി ഐക്ക് വിടുമെന്നും ബംഗാൾ മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം ശക്തമാകുകയാണ്. രാജ്യമൊട്ടാകെ ഇന്ന് അടിയന്തര ചികിത്സകൾ ഒഴികെയുള്ള മറ്റു ചികിത്സകളിൽ നിന്ന് ഡോക്ടർമാർ വിട്ടു നിന്നു.പ്രതിഷേധം ശക്തമായതോടെ സംസ്ഥാന സർക്കാർ ആർജെ കർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം അന്വേഷിക്കുന്നതിൽ സംസ്ഥാന പൊലീസിന് അന്ത്യശ്വാസം നൽകി മുഖ്യമന്ത്രി മമതാ ബാനർജി
