ഉത്തരേന്ത്യയിൽ അതിശക്ത മഴ . രാജസ്ഥാൻ, ഹിമാചൽ, യു പി, പഞ്ചാബ് എന്നിവടങ്ങളിലായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 31 പേർ മരണമടഞ്ഞു . നാല് സംസ്ഥാനങ്ങളിലായി 8 പേരെ കാണാതായിട്ടുണ്ട്. രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്താകെ പതിനേഴ് പേർ മരിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു.4 സംസ്ഥാനങ്ങൾക്ക് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടാണ് നല്കിയിരിക്കുന്നത്.
ഉത്തരേന്ത്യയിൽ അതിശക്ത മഴ . രാജസ്ഥാൻ, ഹിമാചൽ, യു പി, പഞ്ചാബ് എന്നിവടങ്ങളിലായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 31 പേർ മരണമടഞ്ഞു
