ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ട്വിറ്ററിന്റെ പുതിയ ഉടമയുമായ എലോണ്‍ മസ്ക് ഏകദേശം 4 ബില്യണ്‍ ഡോളറിന്റെ 19.5 മില്യണ്‍ എണ്ണം ടെസ്ല ഓഹരികള്‍ വിറ്റതായി റിപ്പോര്‍ട്ട്. ഏകദേശം 3.95 ബില്യണ്‍ ഡോളറാണ് ഓഹരികളുടെ കൃത്യമായ മൂല്യം. ഏറ്റവും പുതിയ വില്‍പ്പനയോടെ, മസ്ക് വിറ്റ ടെസ്ല ഓഹരികളുടെ ആകെ മൂല്യം ഏകദേശം 20 ബില്യണ്‍ ഡോളറാണ്. നേരത്തെ, ഏപ്രില്‍, ഓഗസ്റ്റ് മാസങ്ങളില്‍ 15.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടെസ്ല ഓഹരികള്‍ വിറ്റിരുന്നു. അതേസമയം, കഴിഞ്ഞ മാസം മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കുകയും പകുതി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ബ്ലൂ ചെക്ക് വെരിഫിക്കേഷന് ഫീസ് ഈടാക്കാനുള്ള പദ്ധതിയും ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു.
9.5 മില്യണ്‍ ടെസ്ല ഓഹരികള്‍ വിറ്റതായി റിപ്പോര്‍ട്ട്
