പൊട്ടാസ്യം, മഗ്‌നീഷ്യം, നാരുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങളടങ്ങിയ വാഴപ്പഴം ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമൊക്കെ മികച്ചതാണ്. എന്നാല്‍ പഴം ജലദോഷം, പനി ലക്ഷണങ്ങള്‍ വഷളാക്കുമെന്ന് പലരും വിശ്വസിക്കുന്നു. ആളുകള്‍ക്ക് അലര്‍ജി വളരെക്കുറവായ പഴവര്‍ഗങ്ങളില്‍ ഒന്നാണ് വാഴപ്പഴം. 0.04 ശതമാനം മുതല്‍ 1.2 ശതമാനം പേര്‍ക്ക് മാത്രമാണ് വാഴപ്പഴത്തോട് സാധാരണയായി അലര്‍ജി കണ്ടുവരാറുള്ളത്. എന്നാല്‍ വാഴപ്പഴം കഴിക്കുന്നതിലൂടെ ചിലരുടെ ശരീരം ട്രിഗര്‍ ആവുകയും നമ്മുടെ രോഗപ്രതിരോധ ശേഷി ഹിസ്റ്റമിന്‍ എന്ന ഒരു രാസവസ്തു പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തില്‍ കഫം ഉല്‍പാദിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ചിലര്‍ക്ക് പഴം കഴിച്ച പിന്നാലെ കഫം ഉണ്ടാകാനുള്ള കാരണം. എന്ന് കരുതി ഇത് എല്ലാവരുടെയും അവസ്ഥയല്ലെന്ന് പ്രത്യേകം മനസിലാക്കണം. വാഴപ്പഴം നേരിട്ട് പനിയോ ജലദോഷമോ ഉണ്ടാക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. വൈറസ് മൂലമാണ് പനിയും ജലദോഷവും ഉണ്ടാകുന്നത്. വാഴപ്പഴത്തെ രോഗകാരണമാക്കുന്ന രീതി ശരിയല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജലദോഷമുള്ളപ്പോള്‍ വെളുത്തുള്ളി, തുളസി, മഞ്ഞള്‍, ബദാം, നെല്ലിക്ക, നാരങ്ങ, മധുരക്കിഴങ്ങ് എന്നിവ കഴിക്കുന്നത് നല്ലതാണ് ഇവ ശരീരത്തെ ചൂടാക്കി നിര്‍ത്താന്‍ സഹായിക്കുമെന്നും അമിത പറയുന്നു.
