സെക്രട്ടേറിയറ്റ് മാർച്ച് അക്രമക്കേസില്‍ ഇന്ന് പുലർച്ചെയാണ് കന്റോൺമെന്റ് പൊലീസ് അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് രാവിലെ പത്തോടെയാണ് രാഹുലിനെ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ചത്, പുലര്‍ച്ചെ രാഹുലിന്റെ വീട്ടില്‍ കയറിയുള്ള പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. വൈദ്യപരിശോധനയ്ക്കായി ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചപ്പോഴും പ്രതിഷേധം തുടർന്നു. അതേസമയം അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതിരാവിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ രാഹുൽ രാജ്യദ്രോഹിയോ തീവ്രവാദിയോ അല്ലെന്ന് വിഡി സതീശന് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം
