ചൈനീസ് ടെക് കമ്പനിയായ വിവോ ടി3 അള്‍ട്രാ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയ ടെക് ഡൈമെന്‍സിറ്റി 9200+ ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുക. പൊടി, ജല സംരക്ഷണവുമായി ബന്ധപ്പെട്ട് ഐപി68 റേറ്റിങ്ങും ഉണ്ട്. എഐ ഇറേസര്‍, എഐ ഫോട്ടോ മെച്ചപ്പെടുത്തല്‍ തുടങ്ങിയ എഐ അധിഷ്ഠിത ഫോട്ടോ സവിശേഷതകളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വിവോ ടി3 അള്‍ട്രായുടെ അടിസ്ഥാന മോഡലിന് 31,999 രൂപയാണ് വില. രണ്ട് ഉയര്‍ന്ന വേരിയന്റുകളും ലഭ്യമാണ്. 8ഏആ റാം + 256ഏആ സ്റ്റോറേജ് പതിപ്പിന് 33,999 രൂപയാണ് വില. ടോപ്പ്-ടയര്‍ 12ജിബി റാം + 256ജിബി സ്റ്റോറേജ് ഓപ്ഷന് കുറച്ചുകൂടി വില ഉയരും. 35,999 രൂപയാണ് വില വരിക. ഫോറസ്റ്റ് ഗ്രീന്‍, ലൂണാര്‍ ഗ്രേ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഇത് എത്തുന്നത്.
വിവോ ടി3 അള്‍ട്രാ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു
