രായന്റെ വമ്പന്‍ വിജയം ഒരു സംവിധായകന് എന്ന നിലയില്‍ ധനുഷിന് സ്വീകാര്യതയുണ്ടാക്കിയിരിക്കുന്നു. അരുണ്‍ വിജയ്യായിരിക്കും ഇനി ധനുഷിന്റെ സംവിധാനത്തില്‍ നായകനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തതായി ‘നീക്ക്’ ധനുഷിന്റെ സംവിധാനത്തിലുള്ള ചിത്രമായി എത്താനുണ്ട്. അരുണ്‍ വിജയ് നായകനാകുന്ന പുതിയ ചിത്രത്തില്‍ ധനുഷും നിര്‍ണായക വേഷത്തിലുണ്ടാകും. രായനിലും ധനുഷ് നിര്‍ണായകമായ ഒരു കഥാപാത്രമായി ഉണ്ടായിരുന്നു. ആഗോളതലത്തില്‍ ധനുഷിന്റെ രായന് 150 കോടി ക്ലബിലെത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.
ധനുഷിന്റെ സംവിധാനത്തില്‍ അരുണ്‍ വിജയ് നായകന്
