ജൂനിയര്‍ എന്‍ടിആര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ദേവര’. ജൂനിയര്‍ എന്‍ടിആര്‍ നായകനായി വരുന്ന ചിത്രം ആയതിനാല്‍ ദേവരയ്ക്കായി കാത്തിരിക്കുകയുമാണ് ആരാധകര്‍. ദേവരയുടെ അപ്ഡേറ്റുകള് ചര്‍ച്ചയായി മാറാറുമുണ്ട്. 178 മിനിട്ടറാണ് ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ട്. സംവിധാനം കൊരടാല ശിവ നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ്. ദേവരയുടെ റിലീസ് സെപ്തംബര്‍ 27നാണ്. ഇതിനകം അമേരിക്കയില്‍ പ്രീമിയറിന് 30000 ടിക്കറ്റുകള്‍ വിറ്റുവെന്നാണ് റിപ്പോര്‍ട്ട്. ബുക്കിംഗ് അമേരിക്കയിലെ കുറച്ച് ഷോകളിലേക്കാണ് തുടങ്ങിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. എന്നിട്ടും ഏകദേശം ദേവര ഒമ്പത് കോടിയോളം മുന്‍കൂറായി നേടാനായി എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ജാന്‍വി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്ഫ് അലി ഖാന്, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരേന്, കലൈയരശന്‍, അജയ്, അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും.
‘ദേവര’ ചിത്രത്തിന്റെ ദൈര്‍ഘ്യം 178 മിനിറ്റ്
