യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രിയാണെന്നും എസ്‍ഡിപിഐയുടെ പിന്തുണ സിപിഎം സ്വീകരിക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി ചൂടാവുകയാണെന്നും വി ഡി സതീശൻ പറഞ്ഞു. വയനാട് പുനരധിവാസത്തിനായി പിരിച്ച തുകയിൽ ഒരു രൂപ പോലും എങ്ങോട്ടും മാറ്റിയിട്ടില്ലെന്നും കോമണ്‍ ആപ്പ് വഴിയാണ് തുക സമാഹരിച്ചതെന്നും വിഡി സതീശൻ പറഞ്ഞു. അതോടൊപ്പം വികസന വിഷയത്തിൽ സംവാദമാകാമെന്ന മുഖ്യമന്ത്രിയുടെ മറുപടി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് എത്താമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രിയാണെന്ന് വി ഡി സതീശൻ
