തമിഴ്നാട്ടിൽ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിനും ടിവികെ അധ്യക്ഷൻ വിജയ് യും ആദ്യ ദിനം തന്നെ നാമനിർദേശ പത്രിക നൽകി. കൊളത്തൂരിൽ പത്രിക നൽകിയ ശേഷം സ്റ്റാലിൻ നടത്തിയ റോഡ്ഷോയിൽ നൂറു കണക്കിന് സ്ത്രീകളെ ഡിഎംകെ അണിനിരത്തി. മത്സരം ദില്ലിയും തമിഴ്നാടും തമ്മിൽ ആണെന്നും ആരൊക്കെ എതിരാളികൾ ആയി വന്നാലും ഡിഎംകെ ജയിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. അതോടൊപ്പം രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിജയ്, ചെന്നൈ പെരമ്പൂരിൽ ആണ് ഇന്ന് പത്രിക നൽകിയത്. ടിവികെ നേതാക്കൾക്കൊപ്പം എത്തിയ വിജയ് റോഡ് ഷോയും നടത്തി.
തമിഴ്നാട്ടിൽ നാമനിർദേശ പത്രിക സമർപ്പണം തുടങ്ങി
