എൽഡിഎഫ് സർക്കാർ ബിജെപിയുടെ നിയന്ത്രണത്തിലാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ യുഡിഎഫ് പ്രചാരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ കേരളത്തിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമലയിൽ എൽഡിഎഫ് സർക്കാർ നടത്തിയ കൊള്ളയെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. എൽഡിഎഫും ബിജെപിയും ഒറ്റക്കെട്ടാണെന്ന് അതിൻറെ തെളിവാണ് ഇത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ‘മറുപടി താങ്ങാനാകില്ല, സംവാദത്തിന് തയ്യാർ’ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ; ‘തീയതി കുറിച്ചോ,പറയുന്നിടത്ത് എത്താം’എന്നു സതീശൻ.
മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തിയ പ്രതി പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ്
റോഷൻ അറസ്റ്റിൽ. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാപ്പാ കേസ് പ്രതിയാണ്.
സിപിഎമ്മിന്റെ മുഖപത്രത്തിന്റെയും ചാനലിന്റെയും റിപ്പോർട്ടർമാരുടെ അനുകൂല ചോദ്യത്തിനു മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ പരാതി. വാർത്താ സമ്മേളനം അവസാനിപ്പിച്ചു പോകവേ പരാതി കേട്ട മുഖ്യമന്ത്രി തിരികെ വന്ന് ചോദ്യം മനസ്സിലുണ്ടായാൽ പോരാ ചോദിക്കണമെന്നാണു പ്രതികരിച്ചത്.
സപ്ലൈകോ ഈസ്റ്റർ, വിഷു ഫെയറുകൾ ഏപ്രിൽ ഒന്നു മുതൽ 14 വരെ. സപ്ലൈകോ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റർ വിഷു ഫെയറുകളാകുക. വിഷുക്കൈനീട്ടം, 16 അവശ്യസാധനങ്ങൾ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റിന 1250 രൂപയാണ്.
1,100ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച സംഭവത്തിൽ 47 വയസ്സുകാരനായ കർണാടക സ്വദേശിയെ ഡൽഹി പൊലീസ് 1,100ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച സംഭവത്തിൽ 47 വയസ്സുകാരനായ കർണാടക സ്വദേശിയെ ഡൽഹി പൊലീസ് പിടികൂടിയത്.
തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് ബിജെപിയോട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പുരുലിയയിലെ മാനബസാറിൽ നടന്ന തൃണമൂൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
മു൦ബൈയിലെ ടിഫിൻ ഡെലിവറി സർവീസ് ഏപ്രിൽ 4 വരെ നിർത്തിവച്ചു. തൊഴിലാളികൾക്ക് അവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങാനും മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനുമാണ് താൽക്കാലികമായി സർവീസ് നിർത്തിയത്.
ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി (43) അന്തരിച്ചു. ഒഡീഷയിലെ താൽസാരി ബീച്ചിൽ കടലിൽ മുങ്ങിമരിക്കുകയായിരുന്നു.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപ് കൈയടക്കാൻ താല്പര്യമുണ്ടെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.
ഇറാനിൽ യുഎസ് കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു.
യുഎസ് മുന്നോട്ടുവെച്ച പതിനഞ്ചിന നിർദേശങ്ങളിൽ മിക്കവയും ഇറാൻ അംഗീകരിച്ചതായി അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്താനാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. “അവർ ഞങ്ങൾക്ക് 10 വലിയ കപ്പൽ നിറയെ എണ്ണ നൽകി,” ട്രംപ് പറഞ്ഞു,
