മലയാള സിനിമയിലെ മുന്‍നിര താരങ്ങളുടെ സിനിമകളുടെ കളക്ഷന്‍ റെക്കോര്‍ഡുകളെ മറികടന്ന ചിത്രം ‘വാഴ 2’ ഒടിടിയിലേക്ക്. ജിയോ ഹോട്സ്റ്റാറില്‍ മെയ് 8 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സ്ട്രീമിംഗ് ഉണ്ടായിരിക്കും. വിപിന്‍ ദാസിന്റെ രചനയില്‍ സവിന്‍ എസ്എ സംവിധാനം ചെയ്ത ചിത്രമാണ് വാഴ 2. ഏപ്രില്‍ 2ന് റിലീസ് ചെയ്ത ചിത്രത്തില്‍ ഹാഷിര്‍ എച്ച്., അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക് വി എന്നിവര്‍ക്കൊപ്പം സുധീഷ്, ബിജുക്കുട്ടന്‍, അല്‍ഫോണ്‍സ് പുത്രന്‍, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും അണിനിരന്നിരുന്നു. സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 230 കോടിയിലധികം രൂപ ആഗോള കളക്ഷനില്‍ വാഴ 2 നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്നും 125 കോടി രൂപയും ചിത്രം നേടി. വാഴ 3യും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാം ഭാഗം പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ്. ബയോപിക് ഓഫ് എ ബില്യണ്‍ ഗേള്‍സ് എന്നാണ് മൂന്നാം ഭാഗത്തിന്റെ ടാഗ് ലൈന്‍.
‘വാഴ 2’ ജിയോ ഹോട്സ്റ്റാറില്‍ മെയ് 8 മുതല്‍
