എഐ സാങ്കേതികവിദ്യയില്‍ അണിയിച്ചൊരുക്കുന്ന മലയാള ചിത്രമാണ് ‘മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍’. പാപ്പരാസി എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പൗരാണിക വിശ്വാസങ്ങളെ ആധുനിക യുഗവുമായി ലയിപ്പിച്ച, ഒരു മിത്തോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഡ്രാമയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. സ്വന്തം ജീവിതനഷ്ടങ്ങള്‍ക്കിടയിലും വിശ്വാസവും കടമയും മുറുകെ പിടിച്ച് ധര്‍മ്മത്തിനും പ്രതികാരത്തിനും ഇടയിലുള്ള നേര്‍ത്ത രേഖയിലൂടെ സഞ്ചരിക്കുന്ന ഒരു യുവാവിന്റെ ജീവിതം പൗരാണിക ബിംബങ്ങളുടെ മേമ്പൊടിയോടെ ആധുനികകാലഘട്ടത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നതാണ് ഈ സിനിമ. ഒരു പ്രകൃതിദുരന്തത്താല്‍ സൃഷ്ടിക്കപ്പെട്ട ഒരു അനാഥ ബാലന്റെ മുന്നോട്ടുള്ള ജീവിതഘട്ടങ്ങള്‍ ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നു. ഹിമാലയമാണ് സിനിമയുടെ കഥാപശ്ചാത്തലം. ചിത്രം പോസ്റ്റ്-പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. മെയ് 29 ന് അഞ്ച് ഭാഷകളിലായി ചിത്രം തിയറ്ററുകളില്‍ എത്തും.
എഐ ചിത്രം ‘മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍’
