കര്‍ഷകരില്‍ നിന്നും ഏറ്റെടുത്ത നെല്ലിന്റെ കണക്ക് നല്‍കുന്നതിന് അനുസരിച്ച് കേരളത്തിന് പണം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ.നെല്ല് സംഭരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. കോള്‍ഡ് സ്റ്റോറേജ്, ടെസ്റ്റിംഗ് ലാബുകള്‍ അടക്കം നിര്‍മ്മിക്കാന്‍ ഫണ്ട് ലഭിക്കും. അതിന് പ്രോജക്ട് റിപ്പോര്‍ട്ട് നല്കിയാല് മതിയാകും. കേരളം ഇതുവരെ ഒരു പ്രോജക്ട് റിപ്പോര്‍ട്ട് പോലും തയ്യാറാക്കുകയോ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തട്ടിപ്പുകാരെ സംരക്ഷിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ
