ജാതി സര്‍വേയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബിഹാര്‍ സര്‍ക്കാരിനെ വിലക്കണമെന്ന ആവശ്യം കോടതി തള്ളി അതോടൊപ്പം ബിഹാര്‍ സര്‍ക്കാര്‍ നടത്തിയ ജാതി അധിഷ്ഠിത സര്‍വേയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷം ജനുവരി വരെ മാറ്റിവെച്ചു. ബിഹാർ സർക്കാരിന്റെ ജാതിസർവേയിൽ വിവരങ്ങൾ നൽകാൻ ജനങ്ങൾക്ക് വിരോധമില്ലെങ്കിൽ പിന്നെന്താണ് കുഴപ്പമെന്ന് ഇതിനുമുമ്പ് കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി ചോദിച്ചിരുന്നു.
ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത ജനുവരി വരെ മാറ്റിവെച്ചു
