യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ ആവേശോജ്വല വരവേൽപ്പ് . തോളിലേറ്റിയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചത്. ശേഷം തുറന്ന ജീപ്പിൽ റോഡ് ഷോയും നടന്നു. ജില്ലയിലെ മുതിർന്ന നേതാക്കൾക്കൊപ്പം എംപി ഷാഫി പറമ്പിലും യൂത്ത് ലീഗ് അധ്യക്ഷൻ പികെ ഫിറോസും രാഹുലിനൊപ്പമുണ്ട്. പി. സരിൻ ഉയർത്തിയ ആരോപണങ്ങളിൽ നിന്നുണ്ടായ ക്ഷീണം മറികടക്കാൻ വലിയ തോതിൽ പ്രവർത്തകരെ കോൺഗ്രസ് രാഹുലിന്റെ റോഡ് ഷോയിലേക്ക് എത്തിച്ചിട്ടുണ്ട്.ആത്മവിശ്വാസം കൂട്ടുന്ന പല വിവരങ്ങളും പല പാർട്ടിയിൽ നിന്നും കിട്ടുന്നുവെന്നും രാഹുൽ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ ആവേശോജ്വല വരവേൽപ്പ്
