വയനാട്ടിൽ പ്രിയങ്ക ഗാന്ധി പരാജയപ്പെടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മോകേരി . ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങുന്നതെന്നും സത്യൻ മോകേരി പറഞ്ഞു . വയനാട്ടിൽ മുൻപ് മത്സരിച്ചുളള അനുഭവങ്ങൾ ശക്തമാണ്. ജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സത്യൻ മോകേരിയെ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
വയനാട്ടിൽ പ്രിയങ്ക ഗാന്ധി പരാജയപ്പെടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മോകേരി
