സൈബര്‍ സെക്യുരിറ്റി കമ്പനിയായ വിസിനെ 32 ബില്യന്‍ ഡോളറിന്(ഏകദേശം 2.76 ലക്ഷം കോടി രൂപ) ഏറ്റെടുത്ത് ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലാണിത്. ക്ലൗഡ് സര്‍വീസ് മേഖലയില്‍ എതിരാളികളായ മൈക്രോസോഫ്റ്റും ആമസോണും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെയാണ് ഗൂഗിളിന്റെ നീക്കം. ക്ലൗഡ് കംപ്യൂട്ടിംഗ് സുരക്ഷാ സേവനങ്ങള്‍ വികസിപ്പിച്ച വിസിനെ ഏറ്റെടുക്കാന്‍ കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. തുടര്‍ന്ന് വിസ് പ്രാരംഭ ഓഹരി വില്‍പ്പനക്ക് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കൂടുതല്‍ തുക ഓഫര്‍ ചെയ്ത് ഗൂഗിള്‍ കമ്പനിയെ സ്വന്തമാക്കിയത്. ട്രംപ് ഭരണത്തിന് കീഴില്‍ ലയനം സാധ്യമാകുമെന്ന ഗൂഗിളിന്റെ വിശ്വാസമാണ് ഇതിലൂടെ പ്രകടമായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. സുപ്രധാന പദവികളില്‍ മികച്ചയാളുകളെ നിയമിച്ചതിലൂടെയാണ് ട്രംപ് ഇത് സാധ്യമാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു. നിലവില്‍ കമ്പനിക്ക് ന്യൂയോര്‍ക്ക്, ലണ്ടന്‍, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. 750 മില്യന്‍ ഡോളറാണ് കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ്. ഗൂഗിളിനൊപ്പം ചേരുന്നതോടെ ഇത് ഇരട്ടിയാകും.
ലയനം സാധ്യമാക്കി ട്രംപ്, വിസിനെ ഏറ്റെടുത്ത് ഗൂഗിള്‍!
