കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ നാളെ രാവിലെ പത്ത് മണിക്ക് കല്‍ക്കത്തയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് മന്ത്രി പി രാജീവ്. നാളെ തന്നെ പൊതുജനങ്ങള്‍ക്കായി തൃപ്പൂണിത്തുറയില്‍ നിന്ന് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും. ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന് വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോ മീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ പിന്നിടുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനും നിര്‍മ്മാണത്തിനുമുള്‍പ്പെടെ 448.33 കോടി രൂപയാണ് ചെലവ് വന്നിട്ടുള്ളതെന്നും കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 379 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും പി രാജീവ് വ്യക്തമാക്കി.
തൃപ്പൂണിത്തുറ മെട്രൊ സ്റ്റേഷൻ നാളെ നാടിന് സമര്‍പ്പിക്കും
