ഇത്രയും സ്വാധീനമുള്ള പി.സി. ജോര്‍ജിന് പത്തനംതിട്ടയില്‍ സീറ്റ് കൊടുത്ത് അദ്ദേഹത്തിന്റെ ശക്തി തെളിയിക്കുകയായിരുന്നു വേണ്ടതെന്ന് സ്ഥാനാര്‍ഥി വിവാദത്തില്‍ പി.സി. ജോര്‍ജിനെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തവള വീര്‍ക്കുംപോലെ വീര്‍ത്തിട്ട് കാര്യമില്ല. ഓരോരുത്തരും അര്‍ഹതപ്പെട്ടത് മനസിലാക്കണമെന്നും, കോണ്‍ഗ്രസിനും സിപിഎമ്മിനും പിസിയെ വേണ്ടെന്നും ആര്‍ക്കും വേണ്ടാതായതോടെയാണ് പിസിയുടെ ജനപക്ഷം ബിജപിയില്‍ ലയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പി.സി. ജോര്‍ജിനെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്
