മദ്രാസ് മോഷന്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ‘മദ്രാസ് മാറ്റിനി’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ആയി. കാര്ത്തികേയന് മണി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ കാളി വെങ്കട്ട്, റോഷ്നി ഹരിപ്രിയന്‍, സത്യരാജ്, വിശ്വ എന്നിവര്‍ക്കൊപ്പം മലയാളത്തിലെ ഷേര്ലിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരു പ്രായം ചെന്ന സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരന്, തന്റെ കെയര്‍ടേക്കറുടെ നിര്‍ദ്ദേശ പ്രകാരം ഒരു സാധാരണ മനുഷ്യനായ കണ്ണന് എന്ന ഓട്ടോ ഡ്രൈവരുടെ ജീവിതം എഴുതാന്‍ തുടങ്ങുമ്പോള്‍ സംജാതമാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് മദ്രാസ് മാറ്റിനിയുടെ കഥ ദൃശ്യവത്കരിക്കുന്നത്. ഡ്രീം വാരിയര്‍ പിക്ചേഴ്സ് അവതരിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ ഈ കുടുംബ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് ജി കെ നിര്‍വ്വഹിക്കുന്നു. ജൂണ്‍ 6 ന് മദ്രാസ് മാറ്റിനി പ്രദര്‍ശനത്തിനെത്തും.
‘മദ്രാസ് മാറ്റിനി’ തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍
