വിജയ് സേതുപതി നായകനായി വന്ന ചിത്രമാണ് ‘ഏസ്’. ഏസിലെ മനോഹരമായ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അറുമുഗകുമാര്‍ ആണ്. വളരെ ശക്തമായ നായക കഥാപാത്രമായി വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ രുക്മിണി വസന്ത്, യോഗി ബാബു, ബി എസ് അവിനാശ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ബോള്‍ഡ് കണ്ണന്’ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ഈ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. 7സിഎസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അറുമുഗകുമാര്‍ നിര്‍മ്മിച്ച ഈ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ഈ ചിത്രം പൂര്‍ണ്ണമായും ഒരു മാസ്സ് കൊമേഴ്സ്യല്‍ എന്റര്‍ടൈനര്‍ ആയാണ് അവതരിപ്പിക്കുന്നത്.
‘ഏസ്’ ചിത്രത്തിലെ വിജയ് സേതുപതിയുടെ ഗാനം
