വാട്‌സ്ആപ്പില്‍ ആരെങ്കിലും നമ്മളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനായി ഒരു പുതിയ ‘രഹസ്യ വഴി’ കണ്ടെത്തി. വാട്‌സ്ആപ്പിലെ ‘എന്‍ക്രിപ്ഷന്‍ വെരിഫിക്കേഷന്‍’ ഫീചര്‍ ഉപയോഗിച്ച് മറ്റേയാള്‍ക്ക് മെസ്സേജോ കോളോ അയക്കാതെ തന്നെ നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അതിനായി സംശയമുള്ള വ്യക്തിയുടെ വാട്‌സ്ആപ് ചാറ്റ് ഓപണ്‍ ചെയ്യുക. മുകളില്‍ അവരുടെ പേരില്‍ ടാപ്പ് ചെയ്ത് പ്രൊഫൈല്‍ വിവരങ്ങള്‍ എടുക്കുക. താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ കാണുന്ന ‘എന്‍ക്രിപ്ഷന്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇവിടെ വാട്‌സ്ആപ് സ്വയം ചാറ്റിന്റെ എന്‍ക്രിപ്ഷന്‍ സ്റ്റാറ്റസ് വെരിഫൈ ചെയ്യാന്‍ ശ്രമിക്കും. ചാറ്റ് സാധാരണ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ വെരിഫിക്കേഷന്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിജയകരമായി പൂര്‍ത്തിയാകും. എന്നാല്‍, വാട്‌സ്ആപ്പിന് ഓട്ടോമാറ്റിക് ആയി വെരിഫൈ ചെയ്യാന്‍ സാധിക്കാതെ വരികയും, ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാനോ 60 ഡിജിറ്റ് കോഡ് പരിശോധിക്കാനോ ഉള്ള മറ്റ് വഴികള്‍ ആവര്‍ത്തിച്ച് കാണിക്കുകയും ചെയ്താല്‍, ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കും. ഇത് പരിശോധിക്കുന്ന വിവരം മറ്റേ വ്യക്തി അറിയുകയേ ഇല്ല.
വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയാന്‍
