ശ്രദ്ധ കപൂര്‍ നായികയായെത്തുന്ന പുതിയ ചിത്രമാണ് ‘ഈത്ത’. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ലക്ഷ്മണ്‍ ഉതേകര്‍ സംവിധാനം ചെയ്യുന്ന ചിത്രം വിഖ്യാത മറാഠി നാടോടിനൃത്ത കലാകാരി വിതാഭായ് നാരായണ്‍ ഗാവോങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ശ്രദ്ധയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ‘ഈത്ത’യിലേതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 1950 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലെ വിതാഭായിയുടെ ജീവിതവും, ‘തമാശ’ എന്ന പരമ്പരാഗത കലാരൂപത്തിന് അവര്‍ നല്‍കിയ സംഭാവനകളുമാണ് ഈ ചിത്രം. അജയ്- അതുല്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 28-ന് ചിത്രം തിയറ്ററുകളില്‍ എത്തും.
