7 13

മുടികൊഴിച്ചില്‍ ഇന്ന് മിക്കവരിലും കണ്ട് വരുന്ന ആരോഗ്യപ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ട് മുടികാഴിച്ചിലുണ്ടാകാം. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി, സമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവ മുടി കൊഴിച്ചിലിന് പ്രധാന കാരണമാണ്. ചില പോഷകങ്ങളുടെ കുറവ് അമിത മുടികൊഴിച്ചിലിന് ഇടയാക്കും. ദുര്‍ബലവും പൊട്ടുന്നതുമായ മുടിയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് സിങ്കിന്റെ കുറവാണ്. പ്രോട്ടീനായ കെരാറ്റിന്‍, മതിയായ സിങ്കിനെ വളരെയധികം ആശ്രയിക്കുന്നു. മുടിയുടെ കാലക്രമേണ പൊട്ടല്‍ കുറയ്ക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. മുട്ട, ഫ്‌ളകാസ് സീഡ്, മത്തങ്ങ വിത്തുകള്‍ തുടങ്ങിയ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. മുടി കൊഴിച്ചിലിനുള്ള മറ്റൊരു പ്രധാന കാരണമാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. വിറ്റാമിന്‍ ഡി ആന്റിമൈക്രോബയല്‍ പെപ്‌റ്റൈഡുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് തലയോട്ടിയെ വീക്കം, അണുബാധ എന്നിവയില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നത് ചൊറിച്ചില്‍, താരന്‍, അമിതമായ കൊഴിച്ചിലിന് കാരണമാകും. മത്സ്യങ്ങള്‍ (സാല്‍മണ്‍, അയല, ട്രൗട്ട്, മത്തി), കൂണുകള്‍, മുട്ടയുടെ മഞ്ഞക്കരു, പാല്‍, ധാന്യങ്ങള്‍, ഓറഞ്ച് തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങളില്‍ വിറ്റാമിന്‍ ഡി കൂടുതലായി അടങ്ങിയിരിക്കുന്നു. സ്ത്രീകളില്‍ കാണപ്പെടുന്ന ഇരുമ്പിന്റെ കുറവ് മുടി വളര്‍ച്ചയെ നേരിട്ട് തടസ്സപ്പെടുത്തും. ശരീരത്തിലുടനീളം ഓക്‌സിജന്‍ എത്തിക്കുന്ന ഹീമോഗ്ലോബിന്റെ ഉത്പാദനത്തിന് ഇരുമ്പ് അത്യാവശ്യമാണ്. ഇരുമ്പ് കുറയുന്നത് ഓക്‌സിജന്‍ ലഭ്യത കുറയുന്നതിന് കാരണമാകുന്നു. ഇത് കാലക്രമേണ മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു. ചീര, പയര്‍, ബീന്‍സ്, നട്‌സ്, വിത്തുകള്‍, ഉണങ്ങിയ പഴങ്ങള്‍, ഇലക്കറികള്‍ എന്നിവയില്‍ ഇരുമ്പ് കൂടുതലായി അടങ്ങിയിരിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *