കുസിനിക്കാരി മാതുവമ്മയുടെ ഗര്‍ഭത്തില്‍ പിറന്ന, ആട്ടിന്‍കാഷ്ഠം തിന്നുവളര്‍ന്ന അന്തോണി സായാവിന്റെയും ഉസ്മാന്‍ പോലീസിന്റെയും സ്വപനങ്ങളില്‍ പൂത്തു നിന്ന കോയിന്ദന്‍, കോയിന്ദന്‍ ഗോവിനക്കു വപ്പായി ലക്ഷാധിപതിയും മന്ത്രിയുമായി. ഗോവിനക്കുറുപ്പിന്റെ മകന്‍ പ്രഭാകരനോട് അയാളുടെ ഉറക്കം നഷ്ടപ്പെട്ട രാത്രികളില്‍. കാലത്തിന്റെ പ്രേതങ്ങള്‍ കഥ പറഞ്ഞു! പാപത്തിന്റെ കഥ പാപബോധത്തില്‍നിന്ന് രക്ഷനേടാന്‍ അയാള്‍ മാളങ്ങള്‍ തിരഞ്ഞു തന്റെ വിധിയുടെ കുളമ്പടിശബ്ദം മുഴങ്ങു ന്നത് അറിഞ്ഞു. പാപികള്‍ മുടിയഴിച്ചാടുന്ന നരകത്തില്‍നിന്ന് വിധിയുടെ പിന്നാലെ നടന്നു. സുദീര്‍ഘമായ യാത്ര. ‘ആവിലായിലെ സൂര്യോദയം’. 13-ാം പതിപ്പ്. എം മുകുന്ദന്‍. ഡിസി ബുക്‌സ്. വില 237 രൂപ.
