ചിദംബരം സംവിധാനം ചെയ്ത ‘ബാലന്‍- ദി ബോയ്’ ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായി മാറിയ ‘എങ്ങോട്ടാ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത്. ഗാനത്തിന് വരികള്‍ രചിച്ചത് അന്‍വര്‍ അലിയും ആലപിച്ചത് സുഷിന്‍ ശ്യാമുമാണ്. സുഷിന്‍ ശ്യാം തന്നെയാണ് സംഗീതം. സംവിധായകന്‍ ജിത്തു മാധവന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചതും. ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ചിത്രം ഒരു ഗംഭീര തീയേറ്റര്‍ അനുഭവമാണ് സമ്മാനിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ 25 കോടിക്ക് മുകളില്‍ ചിത്രം ഇതിനകം നേടിയിട്ടുണ്ട്. ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍, മുഹമ്മദ് സിനാന്‍, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തത്. ടോവിനോ തോമസും ചിത്രത്തിലെ ഒരു നിര്‍ണായക കഥാപാത്രമായി എത്തി.
