ഈ വര്‍ഷം സര്‍പ്രൈസ് ഹിറ്റായി മാറിയ ഹോളിവുഡ് ചിത്രമായിരുന്നു ‘ഒബ്‌സെഷന്‍’. ഹൊറര്‍ ത്രില്ലറായി എത്തിയ ചിത്രം ഇപ്പോഴിതാ ഒടിടിയില്‍. ആഗോളതലത്തില്‍ വന്‍ വിജയമായി മാറിയ കുഞ്ഞന്‍ ബഡ്ജറ്റ് ചിത്രം ആമസോണ്‍ പ്രൈം വിഡിയോ, ആപ്പിള്‍ ടിവി എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇന്ന് മുതല്‍ റിലീസിനെത്തിയത്. ഒബ്‌സെഷന്റെ ഡിജിറ്റല്‍ റിലീസില്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന കാര്യം ചിത്രം സിനിമയുടെ സെന്‍സര്‍ ചെയ്ത ഭാഗങ്ങളും ഉണ്ടാകുമെന്നതാണ്. പൂര്‍ണമായും അണ്‍കട്ടഡ് വേര്‍ഷനായിരിക്കും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുക. തിയറ്ററുകളെ ആദ്യാന്ത്യം ത്രസിപ്പിച്ച സിനിമയിലെ ഹൊറര്‍ സീനുകള്‍ മികച്ചതും വയലന്‍സ് നിറഞ്ഞതുമായിരുന്നു. ഒമ്പത് കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രമാണ് 3,000 കോടിക്കടുത്ത് കരസ്ഥമാക്കിയത്. കറി ബാര്‍ക്കര്‍ എന്ന 26 വയസ്സുകാരനായ യൂട്യൂബര്‍ ഒരുക്കിയ ചിത്രമാണ് ഒബ്‌സെഷന്‍.
‘ഒബ്‌സെഷന്‍’ ഹൊറര്‍ ത്രില്ലര്‍ ഒടിടിയിലെത്തി
