ബിഎംഡബ്ല്യു തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് എസ്യുവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 530 കുതിരശക്തി ഉത്പാദിപ്പിക്കുന്ന വി8 എഞ്ചിനാണ് ഈ കൂപ്പെ എസ്യുവിക്ക് കരുത്ത് പകരുന്നത്. എം60ഐ എക്‌സ്‌ഡ്രൈവ് എന്ന ഒറ്റ വകഭേദത്തില്‍ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. കാറിന്റെ വില 1.78 കോടി (എക്‌സ്-ഷോറൂം). ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ കാര്‍ ആറ് കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം. കാറിന്റെ അപ്‌ഹോള്‍സ്റ്ററി നിരവധി കളര്‍ ഓപ്ഷനുകളിലും ലഭ്യമാകും. സ്റ്റാന്‍ഡേര്‍ഡ്, സില്‍വര്‍ ഓപ്ഷനുകളില്‍ ചുവപ്പ്, കറുപ്പ്, കോഗ്‌നാക് എന്നിവ ഉള്‍പ്പെടുന്നു. 48 വി മൈല്‍ഡ് ഹൈബ്രിഡ് അസിസ്റ്റുള്ള 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 എഞ്ചിനാണ് കാറിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 530 ബിഎച്പി കരുത്തും 750 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. 4.3 സെക്കന്‍ഡിനുള്ളില്‍ കാര്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.
