എപ്പോളും പുതുതായിരിക്കാന്‍ ശ്രമിക്കുന്ന കഥകളാണ് ബിജുവിന്റേത്. പാരമ്പര്യത്തെ ഭാവിയുടെ വര്‍ത്തമാനങ്ങളാക്കി മാറ്റുന്ന ബഹുതലഘടനയുള്ളവ. പരമ്പരാഗത സാഹിത്യാഭിരുചികളെയും കാഴ്ചശീലങ്ങളെയും വെല്ലുവിളിക്കുന്നവ. സമകാല കേരളീയ ജീവിതത്തിന്റെ വിളുമ്പുകളിലെയും ഘനകേന്ദ്രങ്ങളിലെയും അനുഭവലോകങ്ങളിലേക്ക് ഭാവനാവെളിച്ചം പ്രസരിപ്പിക്കുന്ന കഥാലോകമാണ് ജലം പോലെ. മലയാളകഥയുടെ പതിവുവഴികളില്‍നിന്ന് മാറിനടക്കുന്ന ബിജു സി.പിയുടെ ഒന്‍പതു കഥകള്‍. ‘ജലം പോലെ’. മാതൃഭൂമി. വില 161 രൂപ.
ജലം പോലെ
