ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കേരള സർക്കാർ. ഒടിടി റിലീസ്, ഇ ടിക്കറ്റിംഗ്, തീയറ്റർ മേഖലയിലെ പ്രതിസന്ധികൾ എന്നിവ ഉൾപ്പടെയുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സിനിമാ മേഖലയിലെ എല്ലാ സംഘടനകൾക്കും യോഗത്തിൽ ക്ഷണമുണ്ട്. ഒക്ടോബർ 11ന് സാംസ്കാരിക – തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്ന യോഗമാണ് നടക്കുന്നത്.