പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ‘പ്ലൂട്ടോ’യിലെ ആദ്യ വീഡിയോ ഗാനം ‘യുഎഫ്ഒ മോഡ്’ റിലീസ് ചെയ്തു. അര്‍ക്കാഡോ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഏറ്റവും പുതിയ ഗാനം കൂടിയാണിത്. യുവതലമുറയെ ഹരം കൊള്ളിക്കുന്ന വെസ്റ്റേണ്‍ ബീറ്റുകളും വേറിട്ട വരികളും കോര്‍ത്തിണക്കിയാണ് ‘യുഎഫ്ഒ മോഡ്’ ഒരുക്കിയിരിക്കുന്നത്. വിഷ്ണു വിജയ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിയാസ് മുഹമ്മദ് ആണ്. അല്‍ത്താഫ് സലീം അന്യഗ്രഹ ജീവിയായി എത്തുമ്പോള്‍ നീരജ് മാധവിനൊപ്പം അജു വര്‍ഗീസ്, അര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തില്‍ അജു വര്‍ഗീസിന്റെ വ്യത്യസ്തമായ മേക്കോവര്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. സുബിന്‍ ടാര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, നിസാം, സഹീര്‍ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിന്‍, തുഷാര പിള്ള, വിപിന്‍ അറ്റ്ലി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
