ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് 2026 പ്രകാരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്നൊവേഷനില്‍ ബംഗളൂരു ഏഷ്യയില്‍ രണ്ടാം സ്ഥാനം കൈവരിച്ചു. മികച്ച പ്രകടനം, ഗവേഷണം എന്നിവയുടെ കാര്യത്തില്‍ ലോകത്തിലെ ആദ്യ 10 നഗരങ്ങളുടെ പട്ടികയിലും ബംഗളൂരു ഇടം നേടി. ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം സൂചികയില്‍ 15-ാം സ്ഥാനത്താണ് ബംഗളൂരു. 152.8 ബില്യണ്‍ യു.എസ് ഡോളറിന്റെ ഇക്കോസിസ്റ്റം മൂല്യമാണ് നഗരത്തിനുള്ളത്. ഇന്ത്യയിലെ മൊത്തത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് ഫണ്ടിങ്ങിന്റെ ഏകദേശം 58 ശതമാനവും കര്‍ണാടകയിലേക്കാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തില്‍ ഏഷ്യയില്‍ മുമ്പന്തിയില്‍ ബീജിങ്ങ് ആണ്. രണ്ടാം സ്ഥാനം ബംഗളൂരു. 2021-2025 കാലയളവില്‍ മാത്രം വെഞ്ച്വര്‍ ഫണ്ടിങ്ങിലൂടെ 39 ബില്യണ്‍ യു.എസ് ഡോളര്‍ സ്വന്തമാക്കാന്‍ ബംഗളൂരുവിന് സാധിച്ചു. 2025-ലെ റിപ്പോര്‍ട്ടില്‍ ഗവേഷണ മികവില്‍ ലോകത്ത് ആദ്യ 30-ല്‍ ആയിരുന്ന ബംഗളൂരു. പേറ്റന്റ്, ഗവേഷണം എന്നിവയിലൂടെ ആദ്യ 10-ലേക്ക് ഉയര്‍ന്നു.
എഐ ഇന്നൊവേഷനില്‍ ബംഗളൂരുവിന് ഏഷ്യയില്‍ രണ്ടാം സ്ഥാനം
