1 31

30,000 കോടി രൂപ മൂല്യമുള്ള പ്രാരംഭ ഓഹരി വില്പനയുമായി എന്‍എസ്ഇ എത്തുമ്പോള്‍ വന്‍ നേട്ടം സ്വന്തമാക്കാന്‍ എസ്ബിഐ. തൊണ്ണൂറുകളിലെ നിക്ഷേപത്തിലൂടെ നേടിയ ഓഹരികള്‍ വില്‍ക്കുന്നതിലൂടെയാണ് എസ്ബിഐക്ക് ഇത്രയും തുക ലഭിക്കുക. 80 പൈസയ്ക്കാണ് ഇവര്‍ ഓഹരികള്‍ വാങ്ങിയത്. അതായത് 2,56,775 ശതമാനം നേട്ടം. 1.98 കോടി രൂപയാണ് അന്ന് നിക്ഷേപിച്ചത്. ന്യൂ ഇന്ത്യ അഷ്വറന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി 32 പൈസയ്ക്ക് വാങ്ങിയ ഓഹരിയിലൂടെ 6,422 മടങ്ങ് ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് 46 പൈസ നിരക്കില്‍ വാങ്ങിയ 1.1 കോടി ഓഹരികള്‍ വില്‍ക്കുന്നതിലൂടെ 4,467 മടങ്ങ് നേട്ടമുണ്ടാക്കും. ടെമാസെകക്കിന് 33 മടങ്ങ് നേട്ടം ലഭിച്ചേക്കും. മോര്‍ഗന്‍ സ്റ്റാന്‍ലിക്ക് 31 മടങ്ങ് ലാഭം പ്രതീക്ഷിക്കുന്നു. എന്‍എസ്ഇയിലെ ഏറ്റവും വലിയ ഓഹരിയുടമയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ വില്പനയില്‍ പങ്കാളിയാകുന്നില്ല. കൈവശമുള്ള 11 ശതമാനം ഓഹരികളും നിലനിര്‍ത്താനാണ് തീരുമാനം. നിലവിലെ കണക്കുകള്‍ പ്രകാരം എന്‍എസ്ഇയുടെ ഏകദേശ വിപണി മൂല്യം അഞ്ചുലക്ഷം കോടി രൂപയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *